കരുത്തരില്‍ കരുത്തരായി കുവൈത്ത് അറേബ്യന്‍ ലോകകപ്പിന്
അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കായികയിനമായ ഫുട്ബോളില്‍ ഏറ്റവുമധികം വീറും വാശിയും നിറഞ്ഞ ടൂര്‍ണമെന്റാണ് അറേബ്യന്‍ ഗള്‍ഫ് കപ്പ്.
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ചരിത്രത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് പത്ത് തവണ കിരീടം നേടിയ കുവൈത്താണ്. സൗദിയും ഒമാനും ഖത്തറും മൂന്ന് തവണയും ചാമ്പ്യന്മാരായി.
അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കായികയിനമായ ഫുട്ബോളില്‍ ഏറ്റവുമധികം വീറും വാശിയും നിറഞ്ഞ ടൂര്‍ണമെന്റാണ് അറേബ്യന്‍ ഗള്‍ഫ് കപ്പ്. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ടൂര്‍ണമെന്റിനെ സവിശേഷമാക്കുന്നത്. 1970 ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെയായി കഴിഞ്ഞത് 23 എണ്ണം. അതില്‍ പത്ത് കിരീടങ്ങളുമായി തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്നത് കുവൈത്താണ്.
കരുത്തരായ സൗദിയും ഒമാനും ആതിഥേയരായ ഖത്തറും മൂന്ന് തവണ വീതം ചാമ്പ്യന്മാരായി. ബഹ്റൈന്‍ മൂന്ന്തവണ ഫൈനലിലെത്തിയെങ്കിലും കിരീട നേട്ടമെന്ന സ്വപ്നം ഇപ്പോഴും ബാക്കിയാണ്. കഴിഞ്ഞ തവണ ഖത്തറിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും ഉപരോധത്തെ തുടര്‍ന്ന് കുവൈത്തിലേക്ക് മാറ്റി. ഇതില്‍ ഒമാനാണ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഇത്തവണയും ഉപരോധ രാജ്യങ്ങളായ സൗദിയും യു.എ.ഇയും ബഹ്റൈനും പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ കുവൈത്തുള്പ്പെടെയുള്ളവരുടെ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് അവസാനം മൂന്ന് ടീമുകളും പങ്കെടുക്കുന്നത്. കായിക ലോകം ഉറ്റുനോക്കുന്ന ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ആരാകും വെന്നിക്കൊടി പാറിക്കുക? അതറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കണം.