LiveTV

Live

Kuwait

ഇസ്‌‍ലാമിക് വിമൻസ് അസോസിയേഷൻ ഖുർആൻ സംഗമം സംഘടിപ്പിച്ചു

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി.

ഇസ്‌‍ലാമിക് വിമൻസ് അസോസിയേഷൻ ഖുർആൻ  സംഗമം സംഘടിപ്പിച്ചു

ഇസ്‌‍ലാമിക് വിമൻസ് അസോസിയേഷൻ ഖുർആൻ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 9 ഖുർആൻ പഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ ഓൺലൈൻ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനവും യൂണിറ്റുകളെ കേന്ദ്രീകരിച്ച നടത്തിയ ഖുർആൻ പരീക്ഷ കേന്ദ്ര വിജയികൾക്കുള്ള സമ്മാനവും സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.