LiveTV

Live

Kuwait

കുവൈത്തിൽ നിന്നുള്ള ഫ്ലൈ ദുബൈ സർവീസുകൾ ടെർമിനൽ ഒന്നിലേക്ക് മാറ്റുന്നു

ഡിസംബർ 15 രാവിലെ 8.35 നാണു ടെർമിനൽ ഒന്നിൽ നിന്നുള്ള ആദ്യ സർവീസ്. 

കുവൈത്തിൽ നിന്നുള്ള ഫ്ലൈ ദുബൈ സർവീസുകൾ ടെർമിനൽ ഒന്നിലേക്ക് മാറ്റുന്നു

കുവൈത്തിൽ നിന്നുള്ള ഫ്ലൈ ദുബൈ സർവീസുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലേക്ക് മാറ്റുന്നു. നിലവിൽ ഫ്ലൈ ദുബൈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സഅദ് അബ്ദുള്ള ടെർമിനലിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഡിസംബർ പതിനഞ്ചു മുതൽ പ്രധാന ടെര്‍മിനലിലേക്കു മാറുന്നതെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 15 രാവിലെ 8.35 നാണു ടെർമിനൽ ഒന്നിൽ നിന്നുള്ള ആദ്യ സർവീസ്. ഒന്നാം ടെർമിനലിലെ സോൺ നാലിൽ ആണ് യാത്രക്കാർ ചെക്ക് ഇൻ ചെയ്യേണ്ടതെന്നും ഫ്ലൈ ദുബൈ അറിയിച്ചു.