LiveTV

Live

Kuwait

കുവൈത്തിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്... ഇഖാമ കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സും റദ്ദാകും ?

ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്. 

കുവൈത്തിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്... ഇഖാമ കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സും റദ്ദാകും ?

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്.

ഗതാഗത വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഡ്രൈവിങ് ലൈസന്‍സിന്റെയും ഇഖാമയുടെയും കാലാവധി തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. വിദേശികളുടെ ലൈസൻസ് കാലവധി അഞ്ചുവർഷമാക്കാനും പദ്ധതിയുണ്ട്. ഇതിനിടയിൽ ഇഖാമ കാലാവധി അവസാനിച്ചാൽ ലൈസൻസും റദ്ദാകും.

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയുണ്ടെങ്കിൽ അടച്ചുതീർക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും ഓൺലൈൻ വഴിയാക്കി ഒരു മാസം തികയും മുമ്പാണ് ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്കരണത്തിനു കളമൊരുങ്ങുന്നത്. സെൽഫ് സർവീസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം ഈ മാസം 18 മുതലാണ് പ്രാബല്യത്തിലായത്.