LiveTV

Live

Kuwait

കുവൈത്ത് സ്വദേശിവല്‍ക്കരണം: സർക്കാർ ജോലികളില്‍ വിദേശ ജീവനക്കാര്‍ കുറയുന്നു

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്ക് പുറത്തു വിട്ടത്.

കുവൈത്ത് സ്വദേശിവല്‍ക്കരണം: സർക്കാർ ജോലികളില്‍ വിദേശ ജീവനക്കാര്‍ കുറയുന്നു

കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു 1,23,000 മാത്രമാണ് പൊതുമേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണം. ചില വകുപ്പുകൾ പൂർണമായി സ്വദേശി വൽക്കരണം നടപ്പാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്ക് പുറത്തു വിട്ടത്. വിദേശി ജീവനക്കാരുടെ എണ്ണം 127,000 നിന്ന് 123,000 ആയി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചില ഡിപ്പാർട്ടുമെന്റുകളിൽ പേരിനു പോലും വിദേശികൾ ഇല്ലാത്ത സാഹചര്യവും നിലവിലുണ്ട്.

കുവൈത്തില്‍ സ്വദേശി പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാൻ മുനിസിപ്പാലിറ്റി
Also Read

കുവൈത്തില്‍ സ്വദേശി പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാൻ മുനിസിപ്പാലിറ്റി

കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർ ഷിപ്പ് പ്രൊജക്റ്റ്, പബ്ലിക് അതോറിറ്റി ഫോർ ഖുർആൻ ആന്‍ഡ് സുന്നത്ത് എന്നെ വകുപ്പുകളിൽ പൂജ്യം ശതമാനമാണ് വിദേശി സാന്നിധ്യം. ഇന്റർനാഷനൽ ഓർഗനൈസേഷൻസ് ലെയ്‌സൺ ഓഫീസ്, മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ ഒരാൾ വീതവും സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നും സിറ്റിസൺ സർവീസ് ഏജൻസിയിൽ എട്ടും വിദേശികൾ മാത്രമാണ് ജീവനക്കാരായുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങളായ കുവൈത്ത് ഓയിൽ കമ്പനിയിൽ 2000 വിദേശികളും കുവൈത്ത് ഫ്ലോര്‍മിൽ ആൻഡ് ബേക്കറീസ് കമ്പനിയിൽ 4425 വിദേശികളും തൊഴിലെടുക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്. 33,926 ആണ് വിദേശി ജീവനക്കാരുടെ എണ്ണം. 27,545 പേരുമായി വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം സ്ഥാനത്തുണ്ട്. എൺപതോളം സർക്കാർ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും തൊഴിൽ ശേഷി സംബന്ധിച്ച കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ്  സേവനങ്ങൾ ഇനി പൂർണമായും  ഓൺലൈൻ
Also Read

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ ഇനി പൂർണമായും ഓൺലൈൻ