LiveTV

Live

Kuwait

അഴിമതിക്കാര്‍ രക്ഷപ്പെടില്ല, അന്തിമവിധി വരുന്നതുവരെ സംയമനം പാലിക്കുക: കുവൈത്ത് അമീര്‍

കേസിൽ കോടതി അന്തിമ തീർപ്പ് കൽപിക്കും വരെ മാധ്യമങ്ങൾ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണം

അഴിമതിക്കാര്‍ രക്ഷപ്പെടില്ല, അന്തിമവിധി വരുന്നതുവരെ സംയമനം പാലിക്കുക: കുവൈത്ത് അമീര്‍

രാജ്യത്തിന്റെ പൊതുമുതൽ വെട്ടിച്ചവർ ആരായാലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടില്ലെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്. പുതിയ സർക്കാർ കുവൈത്തി ജനതയുടെ താൽപര്യം സംരക്ഷിക്കുമെന്നും പാർലമെൻറും സർക്കാറും ജനങ്ങളും ഒരുമയോടെ നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അമീർ പറഞ്ഞു.

കുവൈത്ത് സ്വദേശിവല്‍ക്കരണം: സർക്കാർ ജോലികളില്‍ വിദേശ ജീവനക്കാര്‍ കുറയുന്നു
Also Read

കുവൈത്ത് സ്വദേശിവല്‍ക്കരണം: സർക്കാർ ജോലികളില്‍ വിദേശ ജീവനക്കാര്‍ കുറയുന്നു

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലെ ചർച്ചകളിൽ നിന്ന് മാധ്യമങ്ങളും പൊതുജനവും വിട്ടുനിൽക്കണമെന്നും അമീർ അഭ്യർഥിച്ചു. പൊതുമുതൽ സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. അഴിമതിക്കേസിൽ കുറ്റക്കാരായവർ എത്ര ഉന്നതരായാലും ശിക്ഷയിൽ നിന്ന് മുക്തരാവില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ തൻറെ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്നും അമീർ പറഞ്ഞു.

രാജ്യത്ത് കോടതികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. കേസിൽ കോടതി അന്തിമ തീർപ്പ് കൽപിക്കും വരെ മാധ്യമങ്ങൾ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണം. ജനങ്ങൾ കുവൈത്തിൻെറ സംസ്കാരം ഉയർത്തിപ്പിടിക്കണം. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത് വരെ ആർക്കെതിരെയും ആരോപണം ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യരുത്.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധമാണ്. എന്നാൽ, രാജ്യസുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഒന്നും അനുവദിക്കില്ല. രാജ്യത്തിൻെറ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ പൗരന്മാർ ഉത്തരവാദിത്ത ബോധത്തോടെയും ഒരുമയോടെയും നിലകൊള്ളണമെന്നും അമീർ കൂട്ടിച്ചേർത്തു.