LiveTV

Live

Kuwait

പട്ടിണി മൂലം ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത; കുവെെത്തിന്റെ പ്രതികരണം പുറത്ത്

ആത്മഹത്യക്കു പ്രധാന കാരണം പട്ടിണിയാണെന്ന തരത്തിൽ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

പട്ടിണി മൂലം ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത; കുവെെത്തിന്റെ പ്രതികരണം പുറത്ത്

പട്ടിണി മൂലം കുവൈത്തിൽ നൂറിലേറെ ഇന്ത്യക്കാർ ആത്മഹത്യ ചെയ്തെന്ന വാർത്തയില്‍ പ്രതികരണവുമായി കുവെെത്ത്. സംഭവം അധികൃതര്‍ നിഷേധിച്ചു. ഇന്ത്യൻ ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും യാഥാർഥ്യത്തിനു നിരാക്കാത്തതുമാണെന്ന് ഇൻഫർമേഷൻ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യക്കാർക്കിടയിലെ ആത്മഹത്യക്കു പ്രധാന കാരണം പട്ടിണിയാണെന്ന തരത്തിൽ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ആന്ധ്രാ പ്രദേശ് നോൺ റെസിഡന്റ് തെലുഗു സൊസൈറ്റിയുടെ കണക്കുകൾ ഉദ്ധരിച്ചു നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ വന്നത്. കുവൈത്തിൽ മരിച്ച ആന്ധ്രാ സ്വദേശികളിൽ കൂടുതൽ പേരും പട്ടിണി, അത്യുഷ്ണം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ കാരണങ്ങളാൽ സ്വയം ജീവനോടുക്കിയതാണെന്ന പരാമർശം കുവൈത്ത് അധികൃതരിൽ മാത്രമല്ല പ്രവാസികൾക്കിടയിലും ആശ്ചര്യം ജനിപ്പിച്ചിരിക്കുകയാണ്.

പ്രവാസികൾക്കിടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചിട്ടുണ്ടെങ്കിലും വിശപ്പ് മൂലം ഒരാൾ ജീവനൊടുക്കേണ്ട സാഹചര്യം കുവൈത്തിൽ ഇല്ലെന്നതാണ് വസ്തുത. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും റെഡ്ക്രസന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത്