LiveTV

Live

Kuwait

ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുക; കുവൈത്തില്‍ ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം

ബോധവൽക്കരണകാമ്പയിന്റെ ആദ്യഘട്ടത്തിൽ മന്ത്രാലയത്തിൽ നിന്നുള്ള ആശുപത്രികൾ സന്ദർശിച്ചു വിവരശേഖരണം നടത്തും

ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുക; കുവൈത്തില്‍ ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാൻ ബോധവൽക്കരണ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അപകടമാണെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനാണു മന്ത്രാലയത്തിന്റെ ശ്രമം.

ബോധവൽക്കരണകാമ്പയിന്റെ ആദ്യഘട്ടത്തിൽ മന്ത്രാലയത്തിൽ നിന്നുള്ള ആശുപത്രികൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. തുടർന്ന് ഏതൊക്കെ രോഗങ്ങൾക്ക് എത്ര അളവിൽ എത്രകാലം ആന്റിബയോട്ടിക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച ആശുപത്രികൾക്ക് മാർഗനിർദേശം നൽകും. രാജ്യത്തെ സർക്കാർ ആശുപത്രികൾക്കും 83 ശതമാനം സ്വകാര്യ ആശുപത്രികൾക്കും ആൻറിബയോട്ടിക് ഉപയോഗം സംബന്ധിച്ച് നയം ഉണ്ട്. ബാക്കിയുള്ളവർക്ക് ഇതുസംബന്ധിച്ച നയരൂപവത്കരണത്തിന് മന്ത്രാലയം സഹായം നൽകും. ചികിത്സയുടെ ഭാഗമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ടെങ്കിലും അമിതവും അനാവശ്യവുമായ ഉപയോഗം അപകടകരമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബോധവൽക്കരണ കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്നു ആരോഗ്യമന്ത്രാലയത്തിലെ ഇൻഫെക്ഷൻ പ്രിവൻഷൻ വിഭാഗം മേധാവി ഡോ. അഹ്മദ് അൽ മുതവ്വ പറഞ്ഞു.