LiveTV

Live

Kuwait

മനുഷ്യക്കടത്ത് തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്

മനുഷ്യക്കടത്ത് തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്

മനുഷ്യക്കടത്ത് തടയാൻ നടപടികൾ ശക്തമാക്കി കുവൈത്ത്. വിദേശികളെ ഗാർഹിക വിസയിൽ കൊണ്ട് വന്നു വില്പന നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗാർഹിക ജോലിക്കാരെ വില്‍പ്പന നടത്തിയ നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

മനുഷ്യക്കടത്തു തടയുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു പ്രത്യേക നടപടികൾ കൈക്കൊണ്ടതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഹാസ് മെയ്ഡ് ഓഫീസുകൾ ഏജന്റുമാർ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയതായാണ് വിവരം. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മനുഷ്യക്കടത്തു സംഘത്തിനു നേതൃത്വം നൽകുന്നതെന്നാണ് കണ്ടെത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഇവർ ഇരകളാക്കുന്നത്. ഗാര്‍ഹിക ജോലിക്കാരെ സ്‌പോൺസറുടെ അടുക്കൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുകയും ഇങ്ങനെ എത്തുന്നവരെ ഒളിവിൽ പാർപ്പിച്ച ശേഷം വില്പന നടത്തുകയുമാണ് സംഘങ്ങളുടെ രീതി എന്നും മന്ത്രാലയത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 150 പേരെ പിടികൂടി നാടുകടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ഗാർഹിക ത്തൊഴിലാളി നിയമത്തിൽ കൃത്രിമം കാണിച്ചതിനു 2018-ൽ 420 പേരും 2017-ൽ 520 പേരുമാണ് പിടിയിലായത്. 2016 ൽ 860 പേരെ ഇക്കാരണത്താൽ നാടുകടത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.