LiveTV

Live

Kuwait

കുവൈത്തിൽ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വർധിപ്പിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി

കുവൈത്തിൽ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വർധിപ്പിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി

കുവൈത്തിൽ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വർധിപ്പിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. സ്വാഭാവിക പ്രസവത്തിനുള്ള ഫീസ്‌ 50 ദീനാറിൽനിന്ന് 100 ദീനാറും സിസേറിയന്‌ 150 ദീനാറുമാണ് വര്‍ധിപ്പിച്ചത്.

ആരോഗ്യമന്ത്രി ഡോ ബസ്സിൽ അസ്സ്വബാഹ് ആണ് വിദേശികളുടെ പ്രസവ ചികിത്സാ നിരക്ക് വർധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ചൊവാഴ്ച ഇറങ്ങിയ ഉത്തരവനുസരിച്ച് സ്വാഭാവിക പ്രസവത്തിനുള്ള ഫീസ്‌ 50 ദീനാറിൽനിന്ന് 100 ദീനാർ ആയും സിസേറിയൻ ഫീസ്‌ 150 ദീനാർ ആയുമാണ് വർധിപ്പിച്ചത്. പ്രസവത്തിനായി അഡ്മിറ്റ് ചെയ്യുന്നതിനുള്ള മുറി വാടകയും ഇരട്ടി ആക്കിയിട്ടുണ്ട്. നേരത്തെ പ്രതിദിനം 50 ദീനാർ ആയിരുന്നു മുറിവാടക. അതെ സോനാർ പരിശോധന, ലാബ് പരിശോധനകൾ, മരുന്നുകൾ മുതലായവക്ക് വേറെ ഫീസ് നൽകേണ്ടതില്ല. മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, ജീവനക്കാരുടെ വേതനം എന്നീ ഇനങ്ങളിൽ മന്ത്രാലയത്തിന്റെ ചെലവ് വർധിച്ച പശ്ചാത്തലത്തിലാണ് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. സ്വകാര്യമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ വിദേശികൾക്കുള്ള ചികിത്സാ നിരക്കുകൾ ഇപ്പോഴും കുറവാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഘട്ടംഘട്ടമായി ഒരോ മേഖലകളിലും ഫീസ് വര്‍ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.