LiveTV

Live

Kuwait

ഗതാഗത നിയമം കര്‍ശനമാക്കി കുവെെത്ത്

ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കും

ഗതാഗത നിയമം കര്‍ശനമാക്കി കുവെെത്ത്

കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പോയിന്റ് സംവിധാനം കർശനമായി നടപ്പാക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയിൽ കൂടുതൽ പോയിന്റുകൾ ലഭിക്കുന്നവർക്കെതിരെ അറസ്റ്റും നാടുകടത്തലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണമെന്നും വിദേശികളാണെങ്കിൽ നാടുകടത്താമെന്നും നിർദേശിക്കുന്ന ഉത്തരവിൽ ലൈസൻസില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടൻ നാടുകടത്തണമെന്നും നിർദേശമുണ്ട്.

വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കു രേഖപ്പെടുത്തുന്ന പോയിന്റുകൾ നേരത്തെ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ചു റെഡ് സിഗ്നൽ മറികടക്കുക, ഹൈവേകളിലും റിങ് റോഡുകളിലും ദിശ തെറ്റിചു വാഹനം ഓടിക്കുക എനീ നിയമ ലംഘനങ്ങൾക്കു 4 ബ്ളാക് പോയിന്റുകളാണ് രേഖപ്പെടുത്തുക.

റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്, രജിസ്ട്രേഷൻ ഇല്ലാത്തതോ നമ്പർ പ്ലേറ്റില്ലാത്തതോ ആയ വാഹനം ഓടിക്കൽ എന്നിവക്ക് മൂന്ന് പോയിന്റ് നൽകും. ചെറിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ചു ഹെവി വാഹനങ്ങൾ ഓടിച്ചാലും ഡ്രൈവറുടെ പേരിൽ മൂന്നു പോയിന്റ് രേഖപ്പെടുത്തും. ഇത്തരത്തിൽ ലഭിക്കുന്ന പോയിന്റുകൾ പരിധിയിൽ കൂടുതലാകുമ്പോഴാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.