LiveTV

Live

Kuwait

സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തി കുവെെത്ത്

നിലവിലുള്ള വിദേശി ജീവനക്കാരെ കരാർ കാലാവധി അവസാനിക്കുന്ന മുറക്ക് പിരിച്ചു വിടാനാണ് പദ്ധതി

 സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തി കുവെെത്ത്

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തുന്നു. തന്ത്രപ്രധാന വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാരെ പൂർണമായി പിരിച്ചു വിടാനും പകരം സ്വദേശികളെ നിയമിക്കാനുമാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട്ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൊതുസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വകുപ്പുകളിൽ നിന്നാണ് വിദേശി ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നത്. സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായതും സുരക്ഷാകാര്യങ്ങൾ ഊര്ജിതമാക്കാനും ലക്ഷ്യമിട്ടാണ് നടപടി എന്നാണ് സൂചന.

ഗതാഗതം, പാസ്സ്‌പോർട്ട് പൗരത്വ കാര്യം, താമസകാര്യം തുടങ്ങിയവ വകുപ്പുകളിലാണ് സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്. നിലവിലുള്ള വിദേശി ജീവനക്കാരെ കരാർ കാലാവധി അവസാനിക്കുന്ന മുറക്ക് പിരിച്ചു വിടാനാണ് പദ്ധതി. ഇതിനായി വിദേശി ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചതായാണ് വിവരം.

അഡ്മിനിസ്ട്രേഷൻ മേഖലയിൽ സ്വദേശികൾക്കു വേണ്ടി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇതോടൊപ്പം സ്വദേശി ഉദ്യോഗാർത്ഥികളെ സ്വകാര്യമേഖലയിലേക്കു ആകർഷിക്കുന്നതിനായി സ്വകാര്യമേഖല ജീവനകാകർക്കുള്ള അലവൻസ് തുക വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ശമ്പളം പൊതുമേഖലാ ജീവനക്കാരുടേതിന് സമാനമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.