LiveTV

Live

Kuwait

കുവൈത്തിൽ നിന്നും കടത്തിക്കൊണ്ടു പോയ പുസ്തക ശേഖരം ഇറാഖ് തിരിച്ചേൽപ്പിച്ചു

കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സംഘടാനാ വിഭാഗം മേധാവി അബ്ദുൽ അസീസ് ജാറല്ലയാണ് പുസ്തകശേഖരം ഏറ്റു വാങ്ങിയത്

കുവൈത്തിൽ നിന്നും കടത്തിക്കൊണ്ടു പോയ പുസ്തക ശേഖരം ഇറാഖ്  തിരിച്ചേൽപ്പിച്ചു

അധിനിവേശകാലത്തു കുവൈത്തിൽ നിന്നും കടത്തിക്കൊണ്ടു പോയ പുസ്തക ശേഖരം ഇറാഖ് അധികൃതർ തിരിച്ചേൽപ്പിച്ചു. കുവൈത്തിലെ ലൈബ്രറികളിൽ നിന്ന് യുദ്ധവേളയിൽ നഷ്ടപ്പെട്ട പുസ്തകങ്ങളാണ് വർഷങ്ങൾക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയത്.

800 പെട്ടികളിലായി 42000 പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ തിരിച്ചെത്തിയത്. അധിനിവേശകാലത്തു കുവൈത്ത് നാഷണൽ ലൈബ്രറിയിൽ നിന്ന് നഷ്ടമായ പുസ്തകങ്ങളാണ് ഇവയിലേറെയും. കുവൈത്ത് സർവകലാശാലയുടെ റെഫറൻസ് ലൈബ്രറിയിൽ നിന്നുള്ള ഗ്രന്ഥ ശേഖരവും ഇക്കൂട്ടത്തിലുണ്ട് . ഇറാഖ് വിദേശകാര്യ അണ്ടർ സെക്രട്ടറി ഹാശിം അൽ യൂസഫി കുവൈത്തലെത്തിയാണ് പുസ്തകങ്ങൾ കൈമാറിയത്. യുദ്ധവേളയിൽ കുവൈത്തിൽ നിന്നും ഇറാഖിലേക്ക് കടത്തിയ സാധനങ്ങൾ സംബന്ധിച്ച ഫയൽ വർഷാവസാനത്തോടെ ക്ലോസ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇറാഖ് എന്ന് അദ്ദേഹം പറഞ്ഞു .

കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സംഘടാനാ വിഭാഗം മേധാവി അബ്ദുൽ അസീസ് ജാറല്ലയാണ് പുസ്തകശേഖരം ഏറ്റു വാങ്ങിയത്. ഇറാഖിലെ സമാവ മരുപ്രദേശത്തു നിന്ന് കണ്ടെത്തിയ യുദ്ധത്തടവുകാരുടെ ശരീരാവശിഷ്ടങ്ങൾ അടുത്തിടെ ഇറാഖ് കുവൈത്തിന് കൈമാറിയിരുന്നു.