LiveTV

Live

Kuwait

അഭ്യൂഹങ്ങൾക്ക് വിട; കുവെെത്ത് അമീര്‍ പൂര്‍ണ്ണ ആരോഗ്യവാന്‍

ആരോഗ്യം വീണ്ടെടുത്ത അമീർ ബയാൻ പാലസിൽ പ്രമുഖരെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ കുവൈത്ത് ടിവി പുറത്തു വിട്ടതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.

അഭ്യൂഹങ്ങൾക്ക് വിട; കുവെെത്ത് അമീര്‍ പൂര്‍ണ്ണ ആരോഗ്യവാന്‍

കുവൈത്ത് അമീറിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമം. അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന അമീർ തിങ്കളാഴ്ച ബയാൻ പാലസിലെത്തി രാജകുടുംബത്തിലെയും ഭരണ രംഗത്തെയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.

ആരോഗ്യം വീണ്ടെടുത്ത അമീർ ബയാൻ പാലസിൽ പ്രമുഖരെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ കുവൈത്ത് ടിവി പുറത്തു വിട്ടതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ്, മറ്റു മന്ത്രിമാർ തുടങ്ങിയവരെയാണ് അമീർ ബായാർ പാലസിൽ സ്വീകരിച്ചത്.

തന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ച മുഴുവൻ പേർക്കും അമീർ നന്ദി അറിയിച്ചതായി സ്പീക്കർ മർസൂഖ് അൽഗാനിം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമീറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമീറിൻറെ സ്ഥിതി അതീവ ഗുരുതരമാണെന്ന രീതിയിൽ വാർത്ത പരന്നതോടെ ലോക നേതാക്കളുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ സുഖപ്രാപ്തിക്കായി സന്ദേശം അയച്ചിരുന്നു.