LiveTV

Live

Kuwait

പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് അടിയന്തിര നടപടികളുമായി കുവെെത്ത്

രാജ്യത്തെ മാര്‍ക്കറ്റുകളില്‍ ഉപയോഗിച്ചുവരുന്ന ചില പ്ലാസ്റ്റിക് കുപ്പികൾ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി

പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് അടിയന്തിര നടപടികളുമായി കുവെെത്ത്

കുവൈത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു അടിയന്തിര നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപയോഗത്തിലിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ സാമ്പിളുകൾ പരിശോധനക്കയക്കുമെന്നും ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടെത്തിയാൽ വിപണിയിൽനിന്ന് പിൻവലിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ മാര്‍ക്കറ്റുകളില്‍ ഉപയോഗിച്ചുവരുന്ന ചില പ്ലാസ്റ്റിക് കുപ്പികൾ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ വകുപ്പിൻറെ നടപടി. അടിയന്തരസ്വഭാവത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം വന്നത്. ഫുഡ് ആൻഡ് ന്യൂട്രീഷന്‍ വകുപ്പിന് കീഴിലുള്ള ലബോട്ടറിയിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാര പരിശോധന നടത്തുക.

പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാനിധ്യം കണ്ടെത്തിയാൽ കുപ്പികള്‍ക്ക് വിപണിയില്‍ വിലക്കേർപ്പെടുത്തും. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും വെള്ളമോ ഭക്ഷണ പദാര്‍ത്ഥങ്ങളോവിൽക്കാൻ അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ 138 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ വഴിയോ വാണിജ്യ മന്ത്രലായത്തിന്റെ വെബ്‌സൈറ്റ് വഴിയോ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.