LiveTV

Live

Kuwait

കുവൈത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേർന്നു

കുവൈത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേർന്നു

കുവൈത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. സ്‌കൂൾ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജർറാഹിന്‍റെ നേതൃത്വത്തിലായിരുന്നു ഉന്നതതല യോഗം. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചു രാജ്യത്തെ റോഡുകളില്‍ തിരക്കനുഭവപ്പെടുന്നതിനാല്‍ ഗതാഗത നിയന്ത്രണത്തിന് സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങളും പദ്ധതികളും യോഗം ചർച്ച ചെയ്തു. സ്കൂൾ തുടങ്ങുകയും വിടുകയും ചെയ്യുന്ന സമയങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ തന്നെ നിയോഗിക്കാനാണ് തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷക്കു പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്‌കുള്‍ സമയങ്ങളില്‍ സമയങ്ങളില്‍ വാഹനമോടിക്കുന്നവർ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ശൈഖ് ഫൈസല്‍ അല്‍ നവാഫ് അസ്സ്വബാഹ് നിർദേശിച്ചു.