LiveTV

Live

Kuwait

കുവൈത്തിൽ ആശ്രിത വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 500 ദിനാറായി ഉയർത്തി

നേരത്തെ 450 ദിനാറായിരുന്നു വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധി

കുവൈത്തിൽ ആശ്രിത വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 500 ദിനാറായി ഉയർത്തി

കുവൈത്തിൽ ആശ്രിത വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 500 ദീനാറായി ഉയർത്തി. നേരത്തെ 450 ദിനാറായിരുന്നു വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധി. നഴുമാർ ഉൾപ്പെടെ പതിനാലോളം തസ്തികളിലുള്ളവരെ ശമ്പള പരിധി നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്ത്ര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ ആണ് കഴിഞ്ഞ ദിവസം ശമ്പള പരിധി വർദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവനുസരിച്ചു 500 ദിനാറിൽ കുറഞ്ഞ ശമ്പളക്കാർക്കു കുടുംബത്തെ സ്പോൺസർ ചെയ്യാനാവില്ല. നിലവിൽ ആശ്രിത വിസയിൽ കഴിയുന്നവരുടെ താമസരേഖ പുതുക്കാനും പുതിയ പരിധി ബാധകമാണ്.

എന്നാൽ ഇത്തരം കേസുകളിൽ താമസ രേഖ പുതുക്കാനും അപേക്ഷ നിരാകരിക്കാനുമുള്ള വിവേചനാധികാരം താമസകാര്യ വകുപ്പ് മേധാവിക്കായിരിക്കും. ഡോക്റ്റർ എൻജിനീയർ തുടങ്ങി പതിനാലോളം തസ്തികളെ ശമ്പള പരിധി നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്‌ സർക്കാർ മേഖലയിലെ ഉപദേശകൻ , ജഡ്ജി , പ്രോസിക്യൂട്ടർ , നിയമ വിദഗ്ധൻ , നിയമ ഗവേഷകൻ ,ഫാർമസിസ്റ്റ്, പ്രഫസർ, പ്രിൻസിപ്പൾ, വിദ്യാഭ്യാസ ഡയറക്ടർ, ടീച്ചർ, പള്ളി ഇമാം, ഖത്തീബ്, ബാങ്കു വിളിക്കാരൻ, ലൈബ്രേറിയൻ, നഴ്സിങ് അതോറിറ്റി സ്റ്റാഫ്, നഴ്സു, മെഡിക്കൽ ടെക്നീഷ്യൻ, പൈലറ്റ് എയർ ഹോസ്റ്റസ് തുടങ്ങിയ തസ്തികൾക്കാണ് ഇളവുള്ളത്. ഇതോടൊപ്പം ഖുർആൻ മനഃപാഠമാക്കിയവർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ മനഃശാസ്ത്ര വിദഗ്ധർ, പത്രപ്രവർത്തകർ, കായിക പരിശീലകർ, കായിക താരങ്ങൾ, ശ്മശാനങ്ങളിലെ ജീവനക്കാർ എന്നിവർക്കും ഇളവുണ്ട് ഇത്തരകകർക്കു 500 ദിനാർ ശമ്പളമില്ലെങ്കിലും കുടുംബത്തെ കൊണ്ടുവരാം.