LiveTV

Live

Kuwait

കുവൈത്ത് സർവകലാശാല വേനൽക്കാല ക്ലാസുകളിൽ വിദേശി അധ്യാപകർക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം വിദ്യാഭ്യാസ മന്ത്രി തള്ളി

എല്ലാ അക്കാദമിക് സ്ഥാപനങ്ങളിലെയും പോലെ തന്നെ സർവകലാശാല അധ്യാകപർ അവകാശങ്ങളിലും കടമകളിലും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈത്ത് സർവകലാശാല വേനൽക്കാല ക്ലാസുകളിൽ വിദേശി അധ്യാപകർക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം വിദ്യാഭ്യാസ മന്ത്രി തള്ളി

കുവൈത്ത് സർവകലാശാലയുടെ വേനൽക്കാല ക്ലാസുകളിൽ വിദേശി അധ്യാപകർക്ക് വിലക്കേർപ്പെടുത്തണമെന്ന പാർലിമെൻററീ നിർദേശം വിദ്യാഭ്യാസ മന്ത്രി തള്ളി. വിദേശി അധ്യാപകർക്ക് വിലക്കേർപ്പെട്ടുത്തുന്നത് സർവകലാശാലയുടെ അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമി നിർദേശം തള്ളിയത്.

പാർലിമെന്റിൽ ഖാലിദ് അൽ ശത്തി എം.പിയാണ് നിർദേശം സമർപ്പിച്ചത്. കുവൈത്ത് സർവകലാശാല, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവയിലെ വേനൽക്കാല ക്ലാസുകളിൽ നിന്ന് കുവൈത്തികളല്ലാത്ത അധ്യാപകരെ ഒഴിവാക്കണമെനന്നായിരുന്നു നിർദേശം. എന്നാൽ അക്കാദമിക് ഷെഡ്യൂൾ തയാറാക്കുന്നത് കുറെയേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പ്രക്രിയയാണെന്ന് നിർദേശം തള്ളിക്കൊണ്ട് ഡോ. ഹാമിദ് അൽ ആസിമി രംഗതത്ത് വന്നു.

കുവൈത്തി അധ്യാപകർക്ക് മുൻഗണന നൽകുന്ന നയമാണ് മന്ത്രാലയം പിന്തുടരുന്നതെങ്കിലും അധ്യാപകരുടെ മികവ്, പ്രത്യേകതകൾ എന്നിവയെല്ലാം പരിഗണിക്കപ്പെടണം. ദേശീയതയുടെ അടിസ്ഥാനത്തിൽ അധ്യാപകർക്കിടയിൽ വിവേചനം ഉണ്ടാകുന്നത് സർവകലാശാല അധ്യാപകരെ കുറിച്ചുള്ള മതിപ്പ് കുറക്കാൻ ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ അക്കാദമിക് സ്ഥാപനങ്ങളിലെയും പോലെ തന്നെ സർവകലാശാല അധ്യാകപർ അവകാശങ്ങളിലും കടമകളിലും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.