LiveTV

Live

Kuwait

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ വിദേശികളെ നിയമിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മന്ത്രാലയത്തിലേക്കു ആവശ്യമായ ജീവനക്കാരെ സ്വദേശികളിൽ നിന്ന് കണ്ടെത്താൻ സാധിക്കാത്തതിനാലാണ് നിയമന വിലക്ക് എടുത്തു മാറ്റിയത്.

42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, 13 ടെക്‌നീഷ്യന്‍മാര്‍, 133 നഴ്‌സുമാര്‍ എന്നിങ്ങനെ ആകെ 193 തസ്തികകളാണ് ആരോഗ്യമന്ത്രാലയത്തിൽ ഒഴിവുള്ളത്. ഇതിലേക്ക് വിദേശികളെ നിയമിക്കാനാണു സിവില്‍ സര്‍വീസ് കമീഷണ്‍ ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയത്. സ്വദേശികളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് കമ്മീഷൻ വിദേശി നിയമനത്തിന് അനുമതി നൽകിയത്.

ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കണമെന്നു കമ്മീഷൻ നിർദേശിച്ചിട്ടുമുണ്ട്. സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ടാണ് നേരത്തെ സിവിൽ സർവീസ് കമ്മീഷൻ നേരത്തെ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയത്. എല്ലാമന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിരോധം ബാധമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സ്വദേശിവത്കരണത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിരുന്നു. യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം ദൈനംദിനപ്രവർത്തനം ബുദ്ധിമുട്ടിലാവുമെന്നാണ് ഇരു മന്ത്രാലയങ്ങളുടെയും വാദം.