LiveTV

Live

Kuwait

വീട്ട് ജോലിക്കെത്തിയ ഇന്ത്യക്കാരി ദുരിതത്തില്‍; നാല് വര്‍ഷം ജോലി ചെയ്തിട്ട് ശമ്പളം നല്‍കിയില്ല

വീട്ട് ജോലിക്കെത്തിയ ഇന്ത്യക്കാരി ദുരിതത്തില്‍; നാല് വര്‍ഷം ജോലി ചെയ്തിട്ട് ശമ്പളം നല്‍കിയില്ല

വീട്ട് ജോലിക്കായി കുവൈത്തിലെത്തിയ ഇന്ത്യക്കാരി എട്ട് വര്‍ഷമായി നാടണയാന്‍ കഴിയാതെ ദുരിതത്തില്‍. ആന്ധ്രാ ഹൈദരാബാദ് സ്വദേശിനിയാണ് നാല് വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ ദുരിതത്തില്‍ കഴിയുന്നത്. ഇവരെ കുവൈത്ത് സ്‌പോണ്‍സര്‍ വിസിറ്റ് വിസയില്‍ സൗദിയിലെത്തിച്ച് മുങ്ങിയെന്നാണ് പരാതി.

വെങ്കിട്ട് രമണമ്മ എന്ന ഹൈദരാബാദുക്കാരി എട്ട് വര്‍ഷം മുമ്പാണ് തന്റെ സുഹൃത്ത് നല്‍കിയ വിസയില്‍ കുവൈത്തില്‍ വിട്ട് ജോലിക്കെത്തിയത്. നാല് വര്‍ഷം കുവൈത്തില്‍ ജോലി ചെയ്ത ഇവര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു വീട്ടില്‍ ജോലി ചെയ്യാന്‍ എന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ സന്ദര്‍ശന വിസയില്‍ സൗദിയിലേക്ക് കടത്തുകയായിരുന്നു. ദമ്മാം ഹഫര്‍ ബാത്തിനിലെത്തിയ രമണമ്മ നാല് വര്‍ഷം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ല. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി ദമ്മാം അഭയ കേന്ദ്രത്തില്‍ കഴിഞ്ഞു വരികയായിരുന്നു രമണമ്മ.

എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ എത്രയും വേഗം രമണമ്മയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍.