LiveTV

Live

Kuwait

കേരളത്തിന് കെെത്താങ്ങായി കുവെെത്ത് സംഘം

കേരളത്തിന് കെെത്താങ്ങായി കുവെെത്ത് സംഘം

കേരളത്തിലെ പ്രളയ ബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തിര സഹായം നൽകുമെന്ന് സാരഥി കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിലെ പ്രളയബാധിതർക്കു നേരിട്ട് സഹായകിറ്റുകൾ എത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

കിടക്ക, പുതപ്പ്, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ സാധങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പ്രവാസ സമൂഹം ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.