LiveTV

Live

Kuwait

കുവൈത്തില്‍ ഇലക്ട്രോണിക്ക് എന്‍വലപ്പ് സേവനങ്ങള്‍ ബുധനാഴ്ച്ച പുനരാരംഭിക്കും

സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു നേരത്തെ ഇ- എൻവെലപ്‌ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചത്

കുവൈത്തില്‍ ഇലക്ട്രോണിക്ക് എന്‍വലപ്പ് സേവനങ്ങള്‍ ബുധനാഴ്ച്ച പുനരാരംഭിക്കും

കുവൈത്തിൽ താൽക്കാലികമായി നിർത്തി വെച്ചിരുന്ന ഇലക്ട്രോണിക് എൻവെലപ്‌ സേവനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കുമെന്നു സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. ജനന രെജിസ്ട്രേഷൻ, സിവിൽ കാർഡ് പുതുക്കൽ, സിവിൽ ഐ.ഡി.യിലെ പിഴവുകൾ തിരുത്തൽ, ഗാർഹിക ജോലിക്കാരുടെ രജിസ്ട്രേഷൻ എന്നിവയാണ് ഇലക്ട്രോണിക് എൻവെലപ്‌ സംവിധാനത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ. സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു നേരത്തെ ഇ- എൻവെലപ്‌ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചത്.