LiveTV

Live

Kuwait

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജനസംഖ്യാനുപാതത്തിലെ സ്വദേശി വിദേശി അന്തരം വലിയ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് പാർലിന്‍റ് അംഗങ്ങളുടെ വിലയിരുത്തൽ

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ചു പാർലിമെന്‍റില്‍ കരട് പ്രമേയം അവതരിപ്പിക്കാൻ ഒരു വിഭാഗം എം.പിമാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വിദേശികളുടെ എണ്ണം മുപ്പതു ശതമാനമെങ്കിലും കുറച്ചു കൊണ്ട് വരണമെന്നാണ് എംപിമാരുടെ നിലപാട്.

ജനസംഖ്യാനുപാതത്തിലെ സ്വദേശി വിദേശി അന്തരം വലിയ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് പാർലിന്‍റ് അംഗങ്ങളുടെ വിലയിരുത്തൽ. ജനസംഖ്യാക്രമീകരണ നടപടികളുടെ ഭാഗമായി സർക്കാർ മേഖലയിലെ സ്വദേശി വൽക്കരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്‍റ് പ്രശനം വേണ്ടത്ര ഗൗരവത്തിൽ അഡ്രസ്സ് ചെയ്യുന്നില്ല എന്നാണു ചില എം.പിമാർ പരാതിപ്പെടുന്നത്.

ജനസംഖ്യാക്രമീകരണം സാധ്യമാക്കാൻ ദേശീയ തലത്തിൽ സ്വതന്ത്ര ചുമതലയുള്ള അതോറിറ്റി രൂപീകരിക്കുക എന്നതാണ് പ്രശ്‌നത്തിന് പരിഹാരമായി ഇവർ നിർദേശിക്കുന്നത്. ഇക്കാര്യം പാർലിന്‍റില്‍ കരട് പ്രമേയത്തിലൂടെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എം.പിമാർ. നിലവിൽ രാജ്യത്തുള്ള വിദേശികളിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും കുറവ് വരുത്തണമെന്നും സഖ്യബലത്തിൽ മുന്നിൽ നിൽക്കുന്ന വിദേശി സമൂഹങ്ങളിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കണമെന്നും എം.പിമാർ ആവശ്യമുന്നയിച്ചേക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അവിദഗ്ധ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം വളരെ കാലമായി പാർലിമെൻറിൽ ഉയർന്നു കേൾക്കുന്നുണ്ട്.