LiveTV

Live

Kuwait

കുവൈത്തിൽ പോലീസുകാർക്ക് തെരുവിൽ നിന്ന് കിട്ടിയ കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം തുടരുന്നു

സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചിത്രസഹിതം വാർത്ത പ്രചരിച്ചിട്ടും രക്ഷിതാക്കൾ എത്താത്തതാന് പോലീസിനെ കുഴക്കുന്നത്

കുവൈത്തിൽ പോലീസുകാർക്ക് തെരുവിൽ നിന്ന് കിട്ടിയ കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം തുടരുന്നു

കുവൈത്തിൽ പട്രോളിങ്ങിനിടെ പോലീസുകാർക്ക് തെരുവിൽ നിന്ന് കിട്ടിയ കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം തുടരുന്നു. നാല് ദിവസം പിന്നിട്ടിട്ടും കുട്ടിയെ അന്വേഷിച്ച് ആരും എത്താത്തതാണ് പോലീസിനെ കുഴക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജലീബ് അൽ ശുയൂഖ് ബ്ളോക് അഞ്ചിലെ റോഡരികിൽ നിന്ന് ഏകദേശം മൂന്നു വയസ്സ് തോന്നിക്കുന്ന കുട്ടിയെ കുവൈത്ത് പൊലീസിലെ പട്രോൾ സംഘം കണ്ടെത്തുന്നത്. രക്ഷിതാക്കൾ അന്വേഷിച്ചു വരാത്തതിനാൽ കുട്ടി ഇപ്പോൾ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലാണ്. കുട്ടിയെ വെള്ളിയാഴ്ച ഫര്വാനിയ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിലും കുട്ടിയോട് കാര്യമായൊന്നും സംസാരിക്കാത്തതിനാൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചിത്രസഹിതം വാർത്ത പ്രചരിച്ചിട്ടും രക്ഷിതാക്കൾ എത്താത്തതാന് പോലീസിനെ കുഴക്കുന്നത്. രേഖകൾ ഇല്ലാത്തതിനാലോ മറ്റോ മനപൂർവം ഉപേക്ഷിച്ചതാകാനും രക്ഷിതാക്കൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചതാകാം എന്നുള്ള സാധ്യതകൾ അധികൃതർ തള്ളിക്കളയുന്നില്ല. രക്ഷിതാക്കളെ കണ്ടെത്തുന്നതായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കുറിച്ചോ രക്ഷിതാക്കളെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ 112 എന്ന ഹോട് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.