LiveTV

Live

Kuwait

പെരുന്നാള്‍ വിപണി; കുവെെത്തില്‍ ആടിന് വില കൂടും

ഇറാനിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ആടുകള്‍ എത്താത്തതാണ് വില വർധനക്ക് കാരണം.

പെരുന്നാള്‍ വിപണി; കുവെെത്തില്‍ ആടിന് വില കൂടും

ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട്‌ വില കുതിച്ചുയരുന്നു. പെരുന്നാൾ വിപണിയിൽ ഇക്കുറി ആടൊന്നിന് 110 മുതൽ 150 ദീനാർ വരെ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ആടുകള്‍ എത്താത്തതാണ് വില വർധനക്ക് കാരണം.

ബലി പെരുന്നാളിനോടനുബന്ധിച്ചു ആടുവിപണിയിൽ ആവശ്യക്കാര്‍ കൂടുമെന്നു മുൻകൂട്ടിക്കണ്ട് കണ്ട് സിറിയ, ജോര്‍ഡാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുണ്ട്. എന്നാലും പ്രാദേശിക ആടുകളുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇറാനിലെ ഇഷ്ഫാലിയിലെ ആടു വിപണികളില്‍ ക്ഷാമം നേരിടുന്നതു മൂലവും ആസ്ത്രേലിയന്‍ വിപണിയിലെ വില കയറ്റവുമാണ് കുവൈത്ത് വിപണിയിലും പ്രതിഫലിക്കുന്നത്.

ബലി മൃഗങ്ങളെ നേരത്തെ വാങ്ങിയാൽ പെരുന്നാൾ ദിനം വരെ അവയെ പോറ്റി പരിപാലിക്കുക പ്രയാസമായിരിക്കുമെന്നതിനാൽ കൂടുതൽ ആളുകളും പെരുന്നാൾ അടുപ്പിച്ചുള്ള ദവസങ്ങളിലാണ് ആടുകളെ സ്വന്തമാക്കുക. ഇത്തരക്കാർ ഇക്കുറി ആടുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിപണയിൽ നിന്നുള്ള സൂചനകൾ.