LiveTV

Live

Kuwait

സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിൽ കുവൈത്ത് വിമാനത്താവളത്തിന് അമേരിക്കൻ അംഗീകാരം

സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിൽ കുവൈത്ത് വിമാനത്താവളത്തിന് അമേരിക്കൻ അംഗീകാരം

സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അമേരിക്കൻ വിദഗ്ധ സംഘത്തിന്റെ അംഗീകാരം. കുവൈത്ത് എയർവേയ്സ് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താൻ എത്തിയ യു.എസ്സിൽ നിന്നുള്ള സംഘമാണ് എയർപോർട്ട് സുരക്ഷിതമെന്ന് വിലയിരുത്തിയത്.

സുരക്ഷാ വീഴ്ചക്ക് പഴുതുകളില്ലാത്ത സംവിധാനമാണ് കുവൈത്ത് വിമാനത്താവളത്തിലേതെന്ന് സംഘം റിപ്പോർട്ട് നൽകിയതായി സിവിൽ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ സെക്ടറുകളിലും വകുപ്പുകളിലും ഒഴിവുള്ള തസ്തികകൾ നികത്താൻ മന്ത്രിസഭക്ക് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാലാം ടെർമിനലിലെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച സംഘം സുരക്ഷാകാര്യത്തിൽ അംഗീകാരം നൽകിയതോടെ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ചു സിവിൽ ഏവിയേഷൻ വകുപ്പും കുവൈത്ത് എയർവേയ്സും അമേരിക്കൻ സംഘവുമായി ധാരണയിലെത്തിയിട്ടുണ്ട്.