LiveTV

Live

Kuwait

അനധികൃത പാർക്കിങ് പിടികൂടാൻ കുവെെത്ത് പട്രോളിങ് തുടങ്ങി

നിരോധിച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്‌താൽ പട്രോൾ വാഹനത്തിലെ ക്യാമറകൾ അത് രേഖപ്പെടുത്തും.

അനധികൃത പാർക്കിങ് പിടികൂടാൻ കുവെെത്ത് പട്രോളിങ് തുടങ്ങി

കുവൈത്തിൽ അനധികൃത പാർക്കിങ് പിടികൂടാൻ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ് വാഹനം ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളിൽ റോന്തു ചുറ്റി നിയമലംഘനങ്ങൾ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിരീക്ഷണ വാഹനം പോലീസ് രംഗത്തിറക്കിയത്.

അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനായാണ് നോ പാർക്കിങ് പട്രോൾ എന്ന പേരിൽ പോലീസ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിനായി ക്യാമറ ഘടിപ്പിച്ച പ്രത്യേക വാഹനം സജ്ജീകരിച്ചിട്ടുണ്ട്.

നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ അംഗപരിമിതർക്കായി നിശ്ചയിച്ച പാർക്കിങ് സ്ഥലത്തോ വാഹനം പാർക്ക് ചെയ്‌താൽ പട്രോൾ വാഹനത്തിലെ ക്യാമറകൾ അത് രേഖപ്പെടുത്തും. ട്രാഫിക് ക്യാമറകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും മറ്റും റോഡരികിൽ വാഹനം പാർക്ക് ചെയ്തു പോകുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇവിടങ്ങളിൽ പട്രോളിംഗ് സജീവമാകുന്നതോടെ ഈ പ്രവണത കുറയുമെന്നാണ് പ്രതീക്ഷ.

അടുത്ത വർഷം മുതൽ കൂടുതൽ പട്രോൾ വാഹനങ്ങൾ ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കാനാണ് ട്രാഫിക് വകുപ്പിന്റെ പദ്ധതി.