LiveTV

Live

Kuwait

ഇടവേളക്ക് ശേഷം നേപ്പാള്‍ ഗാര്‍ഹിക തൊഴിലാളികള്‍ കുവെെത്തിലേക്ക്

ഇടവേളക്ക് ശേഷം  നേപ്പാള്‍ ഗാര്‍ഹിക തൊഴിലാളികള്‍ കുവെെത്തിലേക്ക്

നീണ്ട ഇടവേളയ്ക്കു ശേഷം കുവൈത്തിലേക്ക് നേപ്പാളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ എത്തുന്നു. ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഗാർഹിക ത്തൊഴിൽ ഓഫീസ് യൂണിയനും കുവൈത്തിലെ നേപ്പാൾ എംബസിയും ധാരണയിലെത്തി.

കൂടുതൽ തൊഴിലാളികളെ കണ്ടെത്തന്നതിൻെറ സാധ്യതകൾ തേടി യൂണിയൻ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് നേപ്പാൾ എമ്പസിയുമായി ധാരണ രൂപപ്പെട്ടതെന്നു ഗാർഹിക തൊഴിൽ ഓഫീസ് യൂണിയൻ ചെയർമാൻ ഖാലിദ് അൽ ദഖ്‌നാൻ പറഞ്ഞു. വീട്ടുജോലിക്കാരുടെ ആവശ്യം വർദ്ധിച്ചതിനെ തുടർന്നാണ് യൂണിയൻ നേപ്പാൾ എംബസിയുമായി ചർച്ച നടത്തിയത്.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായാൽ വൈകാതെ തന്നെ നേപ്പാളിൽ നിന്നുള്ള വീട്ടുജോലിക്കാരെ റിക്രൂട്ചെയ്തു തുടങ്ങും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ കാണുമെന്നും ഇതുവഴി റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും കുവൈത്തികള്‍ക്കാവശ്യമായ ജോലിക്കാരെ തെരഞ്ഞെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഹൌസ് മെയിഡ് റിക്രൂട്മെന്റ് പുനരാരംഭിക്കാൻ സർക്കാർ തലത്തിൽ നേരത്തെ തന്നെ നീക്കം ആരംഭിച്ചിരുന്നു.