LiveTV

Live

Kuwait

രാജ്യത്തെ ഇന്ധന നിരക്കിൽ സ്വദേശി-വിദേശി വിവേചനം നടപ്പാക്കാനാവില്ലെന്ന് കുവൈത്ത് മന്ത്രിസഭ  

രാജ്യത്തെ ഇന്ധന നിരക്കിൽ സ്വദേശി-വിദേശി വിവേചനം നടപ്പാക്കാനാവില്ലെന്ന് കുവൈത്ത് മന്ത്രിസഭ  

രാജ്യത്തെ ഇന്ധന നിരക്കിൽ സ്വദേശി വിദേശി-വിവേചനം നടപ്പാക്കാനാകില്ലെന്നു കുവൈത്ത് മന്ത്രിസഭ. വിദേശികൾക്കും സ്വദേശികൾക്കും രണ്ടുരീതിയിൽ പെട്രോൾ വില ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഇന്ധന സബ്‌സിഡി നിയന്ത്രണം വിദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വിലവര്‍ധനയുടെ ആഘാതത്തിൽ നിന്ന് സ്വദേശികളെ ഒഴിവാക്കണമെന്നും വിവിധ തലങ്ങളിൽനിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് എണ്ണവിലയിൽ വിവേചനം കാണിക്കാനാവില്ലെന്ന് സർക്കാർ നിലപാട് എടുത്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 29ന്റെ ലംഘനവും അന്താരാഷ്‌ട്ര മര്യാദകളുടെയും ലംഘനമെന്നാണ് സർക്കാർ പക്ഷം.

സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബർ ഒന്ന് മുതലാണ് രാജ്യത്ത് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്തര വിപണി വിലയും ക്രമീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക സബ്ഡിസി പുനരവലോകന സമിതിയെ നിയോഗിക്കുകയുമുണ്ടായി. എന്നാൽ നിരക്ക് വർധന വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ പിന്നീട് വില വർധിപ്പിച്ചിട്ടില്ല.