LiveTV

Live

Kuwait

കുവെെത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഓഫീസ് തുറന്നു

യൂറോപ്യൻ യൂണിയൻ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായിരിക്കുകയാണ് കുവൈത്ത്.

കുവെെത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഓഫീസ് തുറന്നു

കുവൈത്തിൽ യൂറോപ്യൻ യൂനിയൻെറ പ്രതിനിധി കാര്യാലയം പ്രവർത്തനം തുടങ്ങി. കുവൈത്ത് സിറ്റിലെ ഹംറ ടവറിൽ ആണ് യൂറോപ്യൻ യൂനിയൻെറ സ്ഥിരം മിഷൻ ആരംഭിച്ചത്. ഇതോടെ യൂറോപ്യൻ യൂണിയൻ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായിരിക്കുകയാണ് കുവൈത്ത്.

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് യൂറോപ്യൻ യൂനിയൻ വിദേശനയ സുരക്ഷാ വൈസ് പ്രസിഡൻറ് ഫെഡറിക മൊഗെറിനി, എന്നിവർ ചേർന്നാണ് കര്യാലയം ഉദ്ഘാടനം ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും 'വിഷൻ 2035' വികസന പദ്ധതിയെ പിന്തുണക്കാനുമാണ് സ്ഥിരം പ്രതിനിധിയെ നിയമിച്ചതെന്നു ഫെഡറിക മൊഗെറിനി പറഞ്ഞു.

വ്യാപാരം, നിക്ഷേപം, ഉൗർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ യൂറോപ്യൻ യൂനിയനും കുവൈത്തും സഹകരിച്ചു പ്രവർത്തിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. നേരത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് എന്നിവരുമായി ഫെഡറിക മൊഗെറിനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ സൗദി, യു.എ.ഇ എന്നിവിടങ്ങളിലാണ് യൂറോപ്യൻ യൂനിയന് പ്രതിനിധികളുള്ളത്.