LiveTV

Live

Kuwait

വിവിധ രാജ്യങ്ങളിലെ ഇറച്ചി ഉത്പന്നങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവെെത്ത്

ആന്ത്രാക്സ് രോഗ ഭീതി കാരണമായിരുന്നു നേരത്തെ ഇറക്കുമതി നിരോധം ഏർപ്പെടുത്തിയത്.

വിവിധ രാജ്യങ്ങളിലെ  ഇറച്ചി ഉത്പന്നങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവെെത്ത്

വിവിധ രാജ്യങ്ങളിലെ ഇറച്ചി ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് കുവൈത്ത് പിൻവലിച്ചു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് വിലക്ക് പിൻവലിച്ച് മാംസ ഇറക്കുമതി പുനരാരംഭിക്കാൻ നിർദേശം നൽകിയത്. മ്യാന്മാർ, ഹംഗറി, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള വിലക്കാണ് നീക്കിയത്.

ആന്ത്രാക്സ് രോഗ ഭീതി കാരണമായിരുന്നു നേരത്തെ ഇറക്കുമതി നിരോധം ഏർപ്പെടുത്തിയത്. വിലക്ക് നീങ്ങിയതോടെ ഈ രാജ്യങ്ങളിൽ നിന്ന് ആടുമാടുകളുടെ ശീതീകരിച്ചതും അല്ലാത്തതുമായ മാംസം ഇറക്കുമതി ചെയ്യാൻ ബന്ധപ്പെട്ട കമ്പനികൾക്ക് അനുമതി നൽകിയതായി വ്യവസായ-വാണിജ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.