LiveTV

Live

Kuwait

ആത്മഹത്യാ പ്രവണതയിൽ കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഇന്ത്യക്കാർ മുന്നില്‍; കാരണം...

ആത്മഹത്യാ പ്രവണതയിൽ കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഇന്ത്യക്കാർ മുന്നില്‍; കാരണം...

ആത്മഹത്യാ പ്രവണതയിൽ കുവൈത്തിലെ പ്രവാസിസമൂഹത്തിൽ ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോർട്ട് 2007 മുതൽ 2017 കാലയളവിൽ 394 ഇന്ത്യക്കാരാണു കുവൈത്തിൽ സ്വയം ജീവനൊടുക്കിയത്. ഇതിൽ 32 ശതമാനം കേരളത്തിൽ നിന്നുള്ളവരാണെന്നും കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. കുവൈത്തിലെ വിദേശി സമൂഹത്തിൽ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്കാർ തന്നെയാണ് ആത്മഹത്യയുടെ കാര്യത്തിലും ഒന്നാമത്. 2007 മുതൽ 2017 വരെയുള്ള 10 വർഷത്തിനിടെ 394 ഇന്ത്യക്കാരാണ് വിവിധ മാർഗങ്ങളിലൂടെ ജീവനൊടുക്കിയത്. സ്വയം ജീവിതം അവസാനിപ്പിച്ചവരിൽ 331 പേർ പുരുഷമാരും 63 സ്ത്രീകളും പേർ സ്ത്രീകളുമാണ്. ഇതിൽ 32 ശതമാനം പേരും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുവൈത്തിലെ മൊത്തം ഇന്ത്യൻ ജനസംഖ്യയിൽ ഇന്ത്യക്കാരുടെ 60 ശതമാനം മലയാളികളാണ്. 2016 ലാണ് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ ഉണ്ടായത്. ഏഴു സ്ത്രീകൾ ഉൾപ്പെടെ 54 പേർ ആ വർഷം സ്വയം മരണത്തിനു കീഴടങ്ങി. രാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സ്വാഭാവികമരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും 2016ല്‍ ആണെന്നത് ശ്രദ്ധേയമാണ്. മാനസിക സമ്മർദ്ദം, സാമ്പത്തിക ബാധ്യത, എന്നിവയാണ് ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുന്നത്തിനു കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.