LiveTV

Live

Kuwait

കഴിഞ്ഞ 6 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടത് ഒന്നരലക്ഷത്തോളം വിദേശികൾ

ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ 6 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടത് ഒന്നരലക്ഷത്തോളം വിദേശികൾ

കഴിഞ്ഞ ആറു വർഷത്തിനിടെ കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടത് ഒന്നരലക്ഷത്തോളം വിദേശികൾ. വിവിധ രാജ്യക്കാരായ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണു നാടുകടത്തപ്പെട്ടത്. ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.

29000 പുരുഷന്മാരും 7000 സ്ത്രീകളുമായി 36000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറുവർഷത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തപ്പെട്ടത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാടുകടത്തപ്പെട്ട പുരുഷന്മാരുടെ എണ്ണത്തിൽ ഇന്ത്യ കഴിഞ്ഞാൽ 16000 പേരുമായി ഈജിപ്ത് ആണ് രണ്ടാമത്. 14000 ബംഗ്ലാദേശികൾ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള 5000 പേർ, 4000 ഇത്യോപ്യക്കാർ, 1700 ഫിലിപ്പീൻസുകാർ എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബാക്കിയുള്ളവർ വിവിധ രാജ്യങ്ങളിൽനിന്നള്ളവരാണ്. സ്ത്രീകളിൽ ഏറ്റവുമധികം പേർ നാടു കടത്തപ്പെട്ടത്‌ ഇത്യോപ്യയിലേക്കാണ്. 14000 ഇത്യോപ്യൻ വനിതകളാണ് ആറുവർഷത്തിനിടെ പുറത്താക്കപ്പെട്ടത്. 13500 പേരുമായി ഫിലിപ്പൈൻസും 12000 പേരുമായി ശ്രീലങ്കയും ഇന്ത്യക്കു മുന്നിലുണ്ട്. നേപ്പാൾ, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും തിരിച്ചയക്കപ്പെട്ടിട്ടുണ്ട്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.