LiveTV

Live

Kuwait

വിദേശി ബാച്ചിലര്‍മാരെ ലക്ഷ്യമിട്ട് കുവെെത്തിന്റെ ‘Be Assured’

ആഭ്യന്തരമന്ത്രാലയം, സിവിൽ ഇൻഫർമേഷൻ വകുപ്പ്, ജലം വൈദ്യുതി മന്ത്രാലയം പരിസ്ഥിതി പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്.

വിദേശി ബാച്ചിലര്‍മാരെ ലക്ഷ്യമിട്ട് കുവെെത്തിന്റെ ‘Be Assured’

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലകളിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പുറത്താക്കാൻ മുനിസിപ്പാലിറ്റിയുടെ കാമ്പയിൻ തുടരുന്നു. ഒരാഴ്ചക്കിടെ 43 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

സ്വദേശി പാർപ്പിടമേഖലകളിലെ ബാച്ലർമാരെ പുറത്താക്കാൻ ജൂലായ് ഒന്ന് മുതലാണ് മുനിസിപ്പാലിറ്റി 'Be Assured' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത്. രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി ആറു ഗവർണറേറ്റുകളിലും തെരുവുകളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുകയും പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതുവരെ നടന്ന പരിശോധനയിൽ 320 കെട്ടിടങ്ങളിൽ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് പതിക്കുകയും 43 കെട്ടിടങ്ങളിലെക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. അഹമ്മദി ഗവർണറേറ്റ് പരിധിയിൽ 124 ഉം ഫർവാനിയയിൽ 90ഉം ജഹറയിൽ 76 ഉം ഹവല്ലിൽ ആറിടത്തും മുബാറക് കബീറിൽ രണ്ടിടങ്ങളിലുമാണ് ബാച്ചിലർമാർ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസുകൾ കെട്ടിടങ്ങളിൽ പതിച്ചത്.

ആഭ്യന്തരമന്ത്രാലയം, സിവിൽ ഇൻഫർമേഷൻ വകുപ്പ്, ജലം വൈദ്യുതി മന്ത്രാലയം പരിസ്ഥിതി പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും കാമ്പയിന്റെ ഭാഗമായുള്ള പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.