LiveTV

Live

Kuwait

നാല് വര്‍ഷത്തിനിടെ കുവെെത്തില്‍ ലക്ഷത്തിൽപരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

താമസാനുമതി റദ്ദാക്കപ്പെട്ടവരിൽ 32 ശതമാനം അറബ് വംശജരും 63 ശതമാനം അനറബികളുമാണ്.

നാല് വര്‍ഷത്തിനിടെ കുവെെത്തില്‍ ലക്ഷത്തിൽപരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

കുവൈത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ലക്ഷത്തിൽ പരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം പൊതു സ്വകാര്യ മേഖലകളിൽ നിന്ന് 2500 വിദേശികളുടെ കൊഴിഞ്ഞു പോക്കുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തി ന്റെ സ്റാറ്റിസ്റിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പുറത്തു വിട്ട സ്ഥിതി വിവരക്കണക്ക് പ്രകാരം 15,734 വിദേശികളാണ് 2018 ൽ സ്വകാര്യ മേഖലയിൽ നിന്ന് പിരിഞ്ഞു പോയത്. 2017 ലാകട്ടെ 16141 പേരാണ് ഇഖാമ ക്യാൻസൽ ചെയ്തു സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.

താമസാനുമതി റദ്ദാക്കപ്പെട്ടവരിൽ 32 ശതമാനം അറബ് വംശജരും 63 ശതമാനം അനറബികളുമാണ്. 2018 ൽ സർക്കാർ സെക്റ്ററിൽ നിന്നു പിരിഞ്ഞു പോയ വിദേശികളിൽ 70 അറബ് പൗരന്മാരാണ്. 1769 അറബ് പൗരന്മാരാണ് ആവർഷം പൊതു മേഖലയിൽ നിന്നും പിരിഞ്ഞു പോയത്.

നിലവിൽ സ്വകാര്യ മേഖലയുമായി ബന്ധപെട്ട ആർട്ടിക്കിൾ 18 ഇഖാമയിൽ 1,531,000 വിദേശികൾ രാജ്യത്തു താമസിക്കുന്നുണ്ട്. ഇതിൽ 957,000 ഏഷ്യൻ വംശജരും 549,000 അറബികളും ഉൾപ്പെടുന്നു. ആസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക വന്‍കരകളില് നിന്നുള്ളരും 18 ആം നമ്പർ ഇഖാമയിൽ രാജ്യത്തു താമസിക്കുന്നുണ്ട്. 108,000 ആണ് നിലവിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ വിദേശി സാന്നിധ്യം.