LiveTV

Live

Kuwait

വിവരങ്ങൾ പരിശോധിക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ബയോമെട്രിക് സംവിധാനം

പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസം നടപ്പാക്കുന്ന സംവിധാനം വിജയകരമെന്ന് കണ്ടാൽ സ്ഥിരമായി സംവിധാനിക്കും.

 വിവരങ്ങൾ പരിശോധിക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ബയോമെട്രിക് സംവിധാനം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നു. 'ഫേഷ്യൽ റെക്കഗ്നീഷ്യൻ' സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളുൾപ്പെടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. കുവൈത്ത് എയർവെയ്‌സ് വിമാനങ്ങൾക്കായുള്ള ടെർമിനൽ നാലിലാണ് മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നത്.

നാലാം ടെർമിനൽ പ്രവർത്തനം ആരംഭിച്ചു ഒരു വര്‍ഷം പൂർത്തിയാകുന്ന വേളയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യോമയാന വകുപ്പ് മേധാവി യൂസഫ് അൽ ഫൗസാൻ ആണ് കൈകാര്യം അറിയിച്ചത്. ഉപഭോക്താക്കൾക്ക് നൽകിവരുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ കുവൈത്ത് സിവിൽ വ്യോമയാന വകുപ്പ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമാണ് ബയോമെട്രിക് സ്ക്രീനിങ് ഏർപ്പെടുത്തുന്നത്.

കുവൈത്ത് എയർ വേസ് ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസം നടപ്പാക്കുന്ന സംവിധാനം വിജയകരമെന്ന് കണ്ടാൽ സ്ഥിരമായി സംവിധാനിക്കും. യാത്രക്കാരുടെ മുഖം സ്ക്രീൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളും വിമാനം സംബന്ധിച്ചുള്ള വിവരങ്ങളുടെ ഉൾപ്പെടെ ലഭ്യമാവുമെന്നതാണ് ബയോമെട്രിക് സ്കാനിംഗ് കൊണ്ടുള്ള ഗുണം.

ബാഗേജ് തൂക്കം പരിശോധിക്കൽ, പ്രവേശകവാടത്തിലെ സ്വീകരണം, ബാഗേജ് ഏറ്റുവാങ്ങൽ എന്നിവ കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കാനും പുതിയ സംവിധാനം സഹായകമാകും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് രാജ്യത്തെ കുറിച്ചുള്ള മതിപ്പും എയർപോർട്ട് സേവനങ്ങളെ കുറിച്ചുള്ള തൃപ്തിയും വർധിപ്പിക്കാനുതകുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാനാണ് വ്യോമയാണവകുപ്പിന്റെ തീരുമാനം. ഇക്കാര്യത്തിൽ രാജ്യാന്തര തലത്തിൽ പ്രസിദ്ധിയാർജ്ജിച്ച വിമാനത്താവളങ്ങളുടെ മാതൃക പിൻപറ്റുമെന്നും .സിവിൽ ഏവിയേഷൻ ഡയറക്ടർ കൂട്ടിച്ചേർത്തു.