LiveTV

Live

Kuwait

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പിരിച്ചുവിടേണ്ട വിദേശികളുടെ ലിസ്റ്റ് തയ്യാറായതായി കുവെത്ത്

അഞ്ചുവർഷം കൊണ്ട് പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഹ്‌ലാൽ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പിരിച്ചുവിടേണ്ട വിദേശികളുടെ ലിസ്റ്റ് തയ്യാറായതായി കുവെത്ത്

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അടുത്ത സാമ്പത്തിക വർഷത്തിൽ പിരിച്ചു വിടുന്ന വിദേശി ജീവനക്കാരുടെ പട്ടിക തയാറായതായി റിപ്പോർട്ട്. സർക്കാർ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന ‘ഇഹ്‌ലാൽ’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയാറാക്കിയത്.

അഞ്ചുവർഷം കൊണ്ട് പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇഹ്‌ലാൽ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ചത്. അടുത്ത സാമ്പത്തിക വർഷം 3000ത്തിലേറെ വിദേശികളെ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. അഡ്മിനിസ്ട്രേറ്റിവ് ജോലികളിലുള്ളവരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിവാക്കുക.

എല്ലാ സർക്കാർ വകുപ്പുകളും ഒഴിവാക്കേണ്ട വിദേശി ജീവനക്കാരുടെ പട്ടിക സിവിൽ സർവിസ് കമീഷന് സമർപ്പിക്കണമെന്നാണ് കാബിനറ്റ് നിർദേശം. ഇതനുസരിച്ചാണ് അഡ്മിനിസ്ട്രേറ്റിവ്, കൺസൽട്ടൻറ്, അധ്യാപകർ എന്നിവരുൾപ്പെടെയുള്ള പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയത്.

പിരിച്ചു വിടുന്ന വിദേശികളെ ആനുകൂല്യങ്ങൾ നൽകി സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനാണ് പദ്ധതി. സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ടു നടപ്പാക്കിയ ഇഹലാൽ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ച് വർഷത്തിനിടയിൽ 41000 വിദേശികൾക്കു സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും.