LiveTV

Live

Kuwait

കുവെെത്ത് നിക്ഷേപകരെ സ്വാഗതം ചെയ്ത് കേന്ദ്രധന മന്ത്രി

കുവെെത്ത് നിക്ഷേപകരെ സ്വാഗതം ചെയ്ത് കേന്ദ്രധന മന്ത്രി

കുവൈത്തി നിക്ഷേപകർക്ക് ഇന്ത്യയിൽ മികച്ച അവസരമാണുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ കുവൈത്ത് അംബാസഡറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇകകാര്യം പറഞ്ഞത്.

കുവൈത്തിൽ നിന്ന് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയാറായാൽ അവർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും നിർമല സീതാരാമൻ കുവൈത്ത് സ്ഥാനപതിയെ അറിയിച്ചു. ഇന്ത്യയിലെ എനർജി ഇൻഫ്രാ സ്ട്രക്ടർ മേഖലകളിൽ നിക്ഷേപമിറക്കുന്നത് കുവൈത്ത് പരിഗണിക്കുന്നുണ്ടെന്നു അംബാസഡർ ജാസിം അൽ നാജിം പറഞ്ഞു.