LiveTV

Live

Kuwait

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു

തൊഴിൽ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലിമാറണമെങ്കിൽ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു

കുവൈത്തിൽ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. 20 ഓളം തസ്തികകൾക്കു അടുത്ത വര്‍ഷം മുതൽ തീരുമാനം ബാധകമാകും. മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാൻ പവർ അതോറിറ്റി പുതിയ നിബന്ധന ഏർപ്പെടുത്തുന്നത്

തൊഴിൽ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം എന്നാണു നിബന്ധന . പരീക്ഷയിൽ പരാജയപ്പെടുന്നവർക്കു വിസമാറ്റം അനുവദിക്കില്ല. വിസക്കച്ചവടം മനുഷ്യക്കടത്തു എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തവർഷം മുതൽ പുതിയ നിബന്ധന ഏർപ്പെടുത്തുന്നതെന്ന് സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു.

വാഹന മെക്കാനിക്‌, ഇലക്ട്രിഷ്യൻ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സൂപ്പർ വൈസർ, പ്ലംബിംഗ് സാനിറ്ററി ജോലിക്കാർ സർവ്വേയർ, അലൂമിനിയം ഫാബ്രിക്കേറ്റർ , വെൽഡർ ,ലെയ്ത്‌ വർക്കർ, അഡ്വർടൈസിങ്‌ ഏജന്റ്‌, സെയിൽസ്‌ റെപ്രസന്റീവ്‌ , ഇറിഗേഷൻ ടെക്നിഷ്ടൻ ,സ്റ്റീൽ ഫിക്സർ ,കാർപെന്റർ , ലേബ്‌ ടെക്നിഷ്യൻ ,പർച്ചേസിംഗ്‌ ഓഫീസർ ,അക്കൗണ്ടന്റ്‌, ലൈബ്രേറിയൻ, ലീഗൽ കൺസൾടന്റ്‌ തുടങ്ങിയ തസ്‌തികളിൽ ആണ് ആദ്യ ഘട്ടത്തിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കുക.

കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശതൊഴിലാളി തന്റെ അക്കാദമിക് യോഗ്യകൾ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയും പുതിയ യോഗ്യതക്കനുസൃതമായ വിസയിൽ തിരിച്ചു വരാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.