LiveTV

Live

Kuwait

കുവൈത്തിൽ ധനമന്ത്രിക്കെതിരെ വീണ്ടും കുറ്റവിചാരണാ പ്രമേയം

ഇത്തവണ ഇസ്ലാമിസ്റ്റ് എം.പിയായ മുഹമ്മദ് അൽ ഹായിഫ് ആണ് കുറ്റവിചാരണാപ്രമേയം അവതരിപ്പിച്ചത്

കുവൈത്തിൽ ധനമന്ത്രിക്കെതിരെ വീണ്ടും കുറ്റവിചാരണാ പ്രമേയം

കുവൈത്തിൽ ധനമന്ത്രിക്കെതിരെ വീണ്ടും കുറ്റവിചാരണാ പ്രമേയം . ചൊവ്വാഴ്‌ച്ച പാർലിമെന്റിൽ നടന്ന കുറ്റവിചാരണ പ്രമേയ ചർച്ചയ്‌ക്കൊടുവിൽ മന്ത്രിക്കെതിരെ പത്തോളം എം.പിമാർ അവിശ്വാസപ്രമേയം സമർപ്പിച്ചു. രണ്ടാഴ്ചകൾക്കിടെ രണ്ടാം തവണയാണ് ധനമന്ത്രി നായിഫ് അൽ ഹജ്റുഫ് പാർലമെന്റിൽ കുറ്റവിചാരണ നേരിടുന്നത്.

ജൂൺ പതിനൊന്നിന് മന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണാപ്രമേയത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നിരുന്നെങ്കിലും ആരോപണങ്ങളെ അതിജയിക്കാൻ മന്ത്രിക്ക് സാധിച്ചിരുന്നു. പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാൾ ചെലവുകൾ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവും ആയിരുന്നു അന്നത്തെ കുറ്റവിചാരണയുടെ കാരണം.

ഇത്തവണ ഇസ്ലാമിസ്റ്റ് എം.പിയായ മുഹമ്മദ് അൽ ഹായിഫ് ആണ് കുറ്റവിചാരണാപ്രമേയം അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ പത്ത് എം.പിമാർ മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം സമർപ്പിച്ചു തുടർന്ന് അടുത്ത ചൊവ്വാഴ്ച പാർലിമെന്റിൽ അവിശ്വാസപ്രമേയം വോട്ടിനിടാൻ സ്‌പീക്കർ തീരുമാനിക്കുകയായിരുന്നു .