LiveTV

Live

Kuwait

കുവൈത്തിൽ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തി; 21 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തു

കുവൈത്ത് നിയമപ്രകാരം വിദേശികൾ അനധികൃതമായി കൂട്ടം ചേരുന്നതും പ്രകടനം നടത്തുന്നതും ഗുരുതര നിയമലംഘനമായാണ് പരിഗണിക്കുന്നത്

കുവൈത്തിൽ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തി; 21 ഇന്ത്യക്കാരെ  കസ്റ്റഡിയിലെടുത്തു

കുവൈത്തിൽ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. തെലുങ്കാന സ്വദേശികളാണ് പിടിയിലായത് .നാട്ടിലെ ലൈംഗികാതിക്രമക്കേസിൽ പിടിയിലായ പ്രതിയെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

തെലുങ്കാനയിലെ വാറംഗൽ ജില്ലയിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞ്‌ ലൈഗിക പീഢനത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത പ്രവീൺ കുമാർ എന്നയാളെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ടാണ് നൂറിലേറെ തെലുങ്കാന സ്വദശികൾ കുത്ത് സിറ്റിയി മാലിയയിൽ സംഘം ചേർന്നത്. പ്രതിക്ക്‌ വധ ശിക്ഷ നൽകണമെന്ന് എഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രകടനം. സംഭവമറിഞ്ഞെത്തിയ പോലീസിന് 21 പേരെ മാത്രമാണ് പിടിക്കൂടാനായത്. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്തവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. കുവൈത്ത് നിയമപ്രകാരം വിദേശികൾ അനധികൃതമായി കൂട്ടം ചേരുന്നതും പ്രകടനം നടത്തുന്നതും ഗുരുതര നിയമലംഘനമായാണ് പരിഗണിക്കുന്നത്