LiveTV

Live

Kuwait

കുവൈത്തിൽ തെരുവുകളിൽ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മുനിസിപ്പാലിറ്റി

ജലീബ് അൽ ശുയൂഖിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ മുപ്പതു പേര്‍ക്കു പിഴ ചുമത്തി

കുവൈത്തിൽ തെരുവുകളിൽ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മുനിസിപ്പാലിറ്റി

കുവൈത്തിൽ തെരുവുകളിൽ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മുനിസിപ്പാലിറ്റി. ജലീബ് അൽ ശുയൂഖിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ മുപ്പതു പേര്‍ക്കു പിഴ ചുമത്തി

മനുഷ്യോപയോഗത്തിന് പറ്റാത്ത വിധം പഴകിയ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് തെരുവുകച്ചവടക്കാര്‍ കൂടുതലും വില്‍പ്പനക്ക് വെക്കുന്നതെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ചെറിയ ഉന്തുവണ്ടികളിലും കടത്തിണ്ണകളിലും വെറും നിലത്തുമാണ് പലരും കച്ചവടം ചെയ്യുന്നത്. രാത്രികളില്‍ കച്ചവടം ചെയ്യാന്‍ വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതായിട്ടും മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

തെരുവുകളില്‍ ലൈസന്‍സില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ജലീബ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. കടകളില്‍ നിന്നുള്ള മാലിന്യം റോഡുകളില്‍ തള്ളുന്നതിനെതിരെയും മുനിസിപ്പാലിറ്റി ശക്താമായി താക്കീത് നല്‍കി. മാര്‍ക്കറ്റ് പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടി വരികയാണ്. ശുചിത്വ വകുപ്പിന് കീഴില്‍ പരിസര പ്രദേശങ്ങള്‍ വൃത്തയാക്കുന്നതിനു അടിയന്തിര നടപടികളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.