LiveTV

Live

Kuwait

കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക്‌ ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി  

കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക്‌ ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി  

കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക്‌ ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി  

കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക്‌ ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറികമ്പനികൾക്ക് പുതിയ ചട്ടങ്ങളും നിബന്ധനകളും ഏർപ്പെടുത്തണമെന്നു ആഭ്യന്തര മന്ത്രാലയം വാണിജ്യമന്ത്രാലയത്തോടു ശിപാർശ ചെയ്തിരുന്നു .

ഡെലിവറി മേഖലയിൽ ഉൾപ്പെടെ രാജ്യത്തു പുതിയ കമ്പനികൾ വരുന്നതിനു വാണിജ്യ മന്ത്രാലയം എതിരല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനായാണ് ലൈസൻസ് നടപടികൾ താൽക്കാലികമായി നിർത്തിയതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി മാത്രമേ ഇനി ലൈസൻസ് അനുവദിക്കൂവെന്നും ഡെലിവറി വിപണിയെ നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി സർക്കാർ വകുപ്പുകളുമായി സഹകരിച്ചു നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഡെലിവറി രംഗത്തു പ്രവർത്തിക്കുന്ന ചില കമ്പനികൾ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതായും ഇവയെ നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം വാണിജ്യ മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്കു വെക്കൽ, നിരോധിത ഉൽപന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളും അനുദിനം വർധിച്ചുവരുന്നതായി സുരക്ഷാവകുപ്പ് കണ്ടെത്തിയിരുന്നു.