LiveTV

Live

Kuwait

ഗൾഫിലെ ആദ്യ വിത്തുകോശ ചികിത്സാ കേന്ദ്രം കുവൈത്തിൽ പ്രവർത്തനമാരംഭിച്ചു

ഗൾഫിലെ ആദ്യ വിത്തുകോശ ചികിത്സാ കേന്ദ്രം കുവൈത്തിൽ പ്രവർത്തനമാരംഭിച്ചു

ഗൾഫിലെ ആദ്യ വിത്തുകോശ ചികിത്സാ കേന്ദ്രം കുവൈത്തിൽ പ്രവർത്തനമാരംഭിച്ചു. സബാഹ് ആരോഗ്യമേഖലയിൽ സജ്ജീകരിച്ച സ്റ്റം സെൽ ക്ലിനിക് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മകൾ ശൈഖ സല്‍വ സബാഹ് അല്‍ അഹ്മദിന്റെ നാമധേയത്തിലാണ് സ്റ്റെം സെൽ റിസർച്ച് സെൻറർ പ്രവർത്തനം ആരംഭിച്ചത്. മൂന്നു നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിൽ പണിത ക്ലിനിക് ചികിത്സാ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നതാണെന്ന് ആരോഗ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

വിത്ത് കോശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു കൂടി ലക്ഷ്യമിട്ടു അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റം സെൽ ക്ലിനിക് സജ്ജീകരിച്ചത്. മൂലകോശത്തിന്‍റെ സാധ്യതകള്‍ ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തുകയും ഗവേഷണങ്ങള്‍ നടത്തുകയുമാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ ഗവേഷണ കേന്ദ്രത്തിൽ റിസര്‍ച്ച് ലാബ്, രക്തവും പൊക്കിള്‍ക്കൊടിയും സൂക്ഷിക്കാനുള്ള സ്ഥലം, മെഡിക്കല്‍ ലൈബ്രറി, ലെക്ചര്‍ തിയറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രക്താർബുദം പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ പുതിയ കേന്ദ്രം സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.