LiveTV

Live

Kuwait

വെെദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുമായി കുവെെത്ത്

ഉപഭോഗം കൂടുന്നതിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട്.

വെെദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുമായി കുവെെത്ത്

കുവൈത്തിൽ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധന. കടുത്ത ചൂട് കാരണം എയർകണ്ടീഷനുകൾ ധാരാളമായി പ്രവർത്തിക്കുന്നതാണ് വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. വെള്ളം വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജലം വൈദ്യുതി മന്ത്രാലയം അഭ്യർത്ഥിച്ചു.

വൈദ്യുതി ഉപഭോഗത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ചു മൂന്നര ശതമാനത്തിന്റെ വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്. ബുധനാഴ്ച 14360 കിലോവാട്ട് വൈദ്യുതിയാണ് കുവൈത്ത് ചെലവാക്കിയത്. 18000 കിലോവാട്ട് വൈദ്യുതിയാണ് നിലവിൽ രാജ്യത്തിന്റെ ശരാശരി പ്രതിദിന ഉത്പാദനം.

ഉപഭോഗം കൂടുന്നതിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട്. വേനൽ കടുത്തത് മൂലം ആളുകൾ എയർ കണ്ടീഷനുകൾ ധാരാളമായി പ്രവർത്തിപ്പിക്കുന്നതാണ് കറന്റു ചെലവ് കൂടാൻ കാരണമായി ചൂണ്ടക്കാണിക്കപ്പെടുന്നത്.

ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുകയാണ് പരിഹാരമരമെന്നു ജലം വെദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷഹിരി പറഞ്ഞു. എന്നാൽ ഉപഭോഗം വർധിച്ചത് വൈദ്യുതി വിതരണത്തെ യാതൊരു നിലക്കും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.