LiveTV

Live

Kuwait

5ജി സേവനങ്ങള്‍ക്കുള്ള തുക പ്രഖ്യാപിച്ച് കുവെെത്ത്

വിവിധ സ്ഥലങ്ങളിൽ ആൻറിന സ്ഥാപിച്ചതിനുള്ള വാടകയും വൻ തോതിൽ വർധിപ്പിച്ചു

5ജി സേവനങ്ങള്‍ക്കുള്ള തുക പ്രഖ്യാപിച്ച് കുവെെത്ത്

കുവൈത്തിൽ അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാൻ സേവനദാതാക്കൾ പത്തുലക്ഷം ദീനാർ അടക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം. മുഴുവൻ തുകയും ഒറ്റത്തവണയായാണ് മന്ത്രാലയം ഈടാക്കുക. ജൂൺ പതിനഞ്ച് മുതലാണ് കുവൈത്തിൽ ഫൈവ് ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങുക.

5G നെറ്റ്‍വർക്ക് സംവിധാനം നടപ്പാക്കിയ മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണ് കുവൈത്ത്. ജൂൺ മധ്യത്തോടെ രാജ്യത്ത് 5G സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി സിട്ര ചെയർമാൻ സാലിം അൽ ഉതൈന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

5G സർവിസ് നൽകുന്നതിന് പകരമായി ഇന്റർനെറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് 10 ലക്ഷം ദിനാർ വീതം ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഒറ്റത്തവണയായാണ് തുക ഈടാക്കുക. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നൽകുന്ന വിവിധ സൗകര്യങ്ങളുടെ വാടക വാർത്താവിനിമയ മന്ത്രാലയം ജനുവരിയിൽ വർധിപ്പിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിൽ ആൻറിന സ്ഥാപിച്ചതിനുള്ള വാടകയും വൻ തോതിൽ വർധിപ്പിച്ചു. ഇതിനൊപ്പം 5G സേവനങ്ങൾക്കായും വൻ തുക മുടക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചിട്ടുണ്ട്.

കമ്പനികൾക്ക് ചെലവ് വർധിക്കുന്നത് രാജ്യത്ത് കോളുകളുടെയും ഇൻറർനെറ്റ് ഡാറ്റയുടെയും നിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കമ്പനികൾ സൂചനയൊന്നും നൽകിയിട്ടില്ല. സ്വാഭാവികമായും ഉപഭോക്താക്കളുടെ മേൽ ചുമത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.