LiveTV

Live

Kuwait

‘വേഗപരിധി കുറച്ചെന്ന പ്രചാരണം വ്യാജം’

വേഗതാ നിയന്ത്രണം സംബന്ധിച്ച ആശയക്കുഴപ്പം കാരണം ഈ ഭാഗത്തു നിയമലംഘനങ്ങളുടെ എണ്ണം വർദ്ധിച്ചിരുന്നു

‘വേഗപരിധി കുറച്ചെന്ന പ്രചാരണം വ്യാജം’

കുവൈത്തിൽ സെവൻത് റിങ് റോഡിലെ വേഗപരിധി കുറച്ചതായ പ്രചാരണം തെറ്റാണെന്നു ആഭ്യന്തരമന്ത്രാലയം. അറ്റകുറ്റ പണികൾ നടക്കുന്ന ഭാഗങ്ങളിൽ മാത്രമാണ് വേഗതാ നിയന്ത്രണം ഏർപ്പെടുത്തിയതെന്നു അധികൃതർ വ്യക്തമാക്കി.

സെവൻത് റിംഗ് റോഡിലെ വേഗ പരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നത് 60 കിലോമീറ്റർ ആക്കി കുറച്ചു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

സെവൻത് റിംഗ് റോഡിലെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്റർ ആണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം നവീകരണപ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ വേഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എത്തുമ്പോൾ വേഗത ക്രമാനുഗതമായി കുറച്ച് മണിക്കൂറിൽ 60 കിലോമീറ്റർ എന്ന നിലയിൽ എത്തിക്കണമെന്നും പ്രവൃത്തി നടക്കുന്ന ഭാഗം പിന്നിട്ടുകഴിഞ്ഞാൽ വീണ്ടും വേഗത കൂട്ടി 120 എന്ന നിലയിലേക്ക് എത്താവുന്നതാണെന്നും അധികൃതർ വിശദീകരിച്ചു.

വേഗതാ നിയന്ത്രണം സംബന്ധിച്ച ആശയക്കുഴപ്പം കാരണം ഈ ഭാഗത്തു നിയമലംഘനങ്ങളുടെ എണ്ണം വർദ്ധിച്ചിരുന്നു. മെയ് 24 മുതൽ 30 വരെയുള്ള കാലയളവിൽ മാത്രം 13,059 നിയമലംഘനങ്ങളാണ് നിരീക്ഷണക്യാമറകൾ രേഖപ്പെടുത്തിയത്.