LiveTV

Live

Kuwait

യു.എന്‍ രക്ഷാസമിതിയില്‍ വീണ്ടും കുവെെത്തിന് അധ്യക്ഷ പദവി

ഇത് മൂന്നാം തവണയാണ് കുവൈത്ത് ഈ പദവിയിലെത്തുന്നത്.

യു.എന്‍ രക്ഷാസമിതിയില്‍ വീണ്ടും കുവെെത്തിന് അധ്യക്ഷ പദവി

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ കുവൈത്തിന് വീണ്ടും അധ്യക്ഷ സ്ഥാനം. ജൂൺ ഒന്ന് മുതലാണ് യു.എൻ രക്ഷാസമിതി യോഗങ്ങൾക്ക് കുവൈത്ത് അധ്യക്ഷം വഹിക്കുക. ഇത് മൂന്നാം തവണയാണ് കുവൈത്ത് ഈ പദവിയിലെത്തുന്നത്.

യു.എന്നിലെ കുവൈത്തിൻറെ സ്ഥിരം പ്രതിനിധി അംബാസഡർ മൻസൂർ അൽ ഉതൈബിയാണ് രക്ഷാസമിതിയിൽ ജൂൺ ഒന്നു മുതൽ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. നയതന്ത്ര രംഗത്ത് കുവൈത്തിൻെറ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് അധ്യക്ഷ പദവിയെന്നു മൻസൂർ അൽ ഉതൈബി പറഞ്ഞു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള സംഘർഷാവസ്ഥ ലഘൂകരിച്ച് രാഷ്ട്രീയ ചർച്ചകളിലൂടെ സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്കാണ് കുവൈത്ത് ഊന്നൽ നൽകുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങൾ അജണ്ടയാക്കി ജൂണിൽ വിവിധ യോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സഭാരക്ഷാസമിതിയിൽ താത്കാലിക അംഗത്വമുള്ള കുവൈത്ത് നേരത്തെ രണ്ടു തവണ അധ്യക്ഷ പദവിയിൽ ഇരുന്നിട്ടുണ്ട്. 1979, 2018 വര്ഷങ്ങളിലാണ്‌ ഓരോ മാസം വീതം കുവൈത്ത് രക്ഷാസമിതിയിൽ അധ്യക്ഷ ത വഹിച്ചത്