LiveTV

Live

Kuwait

5ജി സംവിധാനവുമായി കുവെെത്ത് വരുന്നു

5G നെറ്റ്‍വർക്ക് സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് കുവൈത്തെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

5ജി സംവിധാനവുമായി കുവെെത്ത് വരുന്നു

5G നെറ്റ് വർക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈത്ത്. ജൂൺ മധ്യത്തോടെ 5G സേവനങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങും. ടെലി-കമ്യൂണിക്കേഷന്‍ രംഗത്ത് രാജ്യം മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി ജാബിർ മുബാറക് അൽ സബാഹ് പറഞ്ഞു.

കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി സിട്ര ചെയർമാൻ സാലിം അൽ ഉതൈനയാണ് കുവൈത്തിൽ അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി പ്രഖ്യാപിച്ചത്. 5G സേവനങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് അടുത്ത മാസം പകുതിയോടെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

5G നെറ്റ്‍വർക്ക് സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് കുവൈത്തെന്നു പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹ് അഭിപ്രായപ്പെട്ടു. ടെലികമ്യൂണിക്കേഷന്‍ - ഇന്റർനെറ്റ് മേഖലയിലെ വികസന പദ്ധതികൾ വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കുവൈത്ത് മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും മാറുന്ന കാലത്തിനൊപ്പം സംവിധാനങ്ങൾ നവീകരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സര്‍ക്കാര്‍ സംരഭങ്ങളില്‍ നടപ്പിലാക്കിയ ഒണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നിർദേശം നൽകി. കാബിനറ്റ് കാര്യമന്ത്രി അനസ് അൽ സാലിഹ്, സിട്ര ചെയർമാൻ സാലിം അൽ ഉതൈന എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു .