LiveTV

Live

Kuwait

കുവൈത്തിലെ സ്വകാര്യ സ്കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്

കുവൈത്തിലെ  സ്വകാര്യ സ്കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്

കുവൈത്തിലെ ഹവല്ലിയിൽ സ്വകാര്യ സ്കൂളിലെ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്. പന്ത്രണ്ട് പേരടങ്ങുന്ന അക്രമി സംഘം സ്കൂൾ കോമ്പൗണ്ടിനകത്ത് ഇരച്ചുകയറി വെടിവെക്കുകയായിരുന്നു എന്നാണു വിവരം. ആർക്കും പരിക്കില്ല. സുരക്ഷാ ജീവനക്കാർ അക്രമികളെ പിന്തുടർന്നുവെങ്കിലും പിടികൂടാൻ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.